elephant attack in thrissur file
Kerala

കാട്ടാനയുടെ ആക്രമണം; ചാലക്കുടിയില്‍ എഴുപതുകാരന്‍ മരിച്ചു

പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചാലക്കുടി ചായ്പന്‍ പീലാര്‍മുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. പീലാര്‍മുഴി തെക്കൂടന്‍ സുബ്രന്‍(70) ആണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. രാവിലെ ചായകുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു സുബ്രന്‍. ഫാമിനടുത്ത് തോട്ടം തൊഴിലാളി ഗിരീഷിനെ ആദ്യം ഓടിച്ചു. ആ സമയത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്നു സുബ്രന്‍. തുടര്‍ന്ന് സുബ്രനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.

കഴിഞ്ഞ ദിവസം സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തു കൊല്ലപ്പെട്ടിരുന്നു. കാളിമുത്തുവിന്റെ നട്ടെല്ലും വാരിയെല്ലും തകര്‍ന്ന നിലയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

Wild elephant attack; One person dies tragically in Chalakudy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''ഇതല്ലല്ലോ ഇയാള്‍ നേരത്തെ പറഞ്ഞത്..'', ഡ്രൈവറുടെ മൊഴിയില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത് പിടി തോമസ്, നിര്‍ണായക ഇടപെടല്‍

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

വിറ്റാമിൻ സി കുറവുണ്ടോ?ടെൻഷൻ വേണ്ട, ഈ ഭക്ഷണങ്ങൾ കഴിക്കൂ..

സൈനിക് സ്കൂളിൽ ആർട്ട് മാസ്റ്റർ, വാർഡ് ബോയ് തസ്തികയിൽ ഒഴിവ്; ജോലി കർണാടകയിൽ

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

SCROLL FOR NEXT