wild elephant attacked Chalakudy Tahsildar s vehicle in Malakappa thrissur  Mobile video
Kerala

മലക്കപ്പാറയില്‍ തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം; ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വിഡിയോ

മലക്കപ്പാറയില്‍ വീരാന്‍കുടി ഉന്നതി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം. മലക്കപ്പാറയില്‍ വീരാന്‍കുടി ഉന്നതി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസില്‍ദാരുടെ വാഹനത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്.

വീരാന്‍കുടി ഉന്നതിയില്‍ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുല്‍ എന്ന കുട്ടിയുടെ കുടുംബം ഉള്‍പ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയാത്ര. മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസില്‍ദാരുടെ വാഹനത്തെ കാട്ടാന ആക്രമിച്ചത്. വാഹനം പിന്നില്‍ പിന്നില്‍ നിന്ന് എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറഞ്ഞു. തഹസീല്‍ദാര്‍ ജേക്കബ് കെ എ, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീല്‍ദാര്‍ ശ്രീജേഷ് എം എ, ക്ലാര്‍ക്ക് അന്‍വര്‍ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവര്‍ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. തൊട്ടു മുന്നില്‍ എസ്‌കോര്‍ട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.

വീരാന്‍കുടി ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് നടപടികള്‍ക്കായി മലക്കപ്പാറയില്‍ പോയ തഹസില്‍ദാര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിക്കൊടിരിക്കുമ്പോള്‍ തന്നെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായതും ആശങ്ക പടര്‍ത്തി. അടുത്തയിടെയായി പ്രദേശത്ത് നിരന്തരം പുലി സാന്നിധ്യം ഉള്ളതിനാല്‍ ജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ മുന്‍നിര്‍ത്തി പുലിയെ കൂട് വെച്ച് പിടിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

wild elephant attacked Chalakudy Tahsildar s vehicle in Malakappa thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT