ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും തടഞ്ഞിട്ട് കബാലി; വീഡിയോ 
Kerala

ആംബുലന്‍സും കെഎസ്ആര്‍ടിസി ബസും തടഞ്ഞിട്ട് കബാലി; വീഡിയോ

20 മിനിറ്റോളം നേരം ആന വാഹനത്തിന് മുന്നില്‍ തുടര്‍ന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളി -മലക്കപ്പാറ റോഡില്‍ കെഎസ്ആര്‍ടിസി ബസും ആംബുലന്‍സും തടഞ്ഞിട്ട് കബാലി. ഇന്നലെ വൈകുന്നേരം 5 മണിയോടെ പത്തടിപ്പാലത്ത് വെച്ചാണ് ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് പോയിരുന്ന കെഎസ്ആര്‍ടിസിസി ബസിന് മുന്‍പില്‍ കൊമ്പന്‍ വഴി തടഞ്ഞ് നിന്നത്. 20 മിനിറ്റോളം നേരം ആന വാഹനത്തിന് മുന്നില്‍ തുടര്‍ന്നു.

രാത്രി 10 മണിയോടെ ചാലക്കുടിയില്‍ നിന്നും ആനയെ കണ്ടു വീണു പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സും തോട്ടാപുരക്ക് സമീപം കബാലി തടഞ്ഞിട്ടു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കാടുകയറിയ കാട്ടുകൊമ്പന്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും കാനന പാതയിലേക്കെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാഹനങ്ങള്‍ക്കു നേരെ പാഞ്ഞെടുക്കുന്ന സ്വഭാവമാണ് ആനയുടേത്. ഒട്ടേറെ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് കൊമ്പന്റെ ആക്രമണശ്രമത്തിനിടയില്‍ വീണ് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം കബാലിയെ കണ്ടു ഭയന്നോടുന്നതിനിടയില്‍ പാറയില്‍ നിന്നും ചാടിയ അടിച്ചില്‍ തൊട്ടി ഊരിലെ ആദിവാസി യുവാവിന് പരിക്കേറ്റിരുന്നു. ആനക്കയം മുതല്‍ ഷോളയാര്‍ വ്യൂ പോ യിന്റ് വരെയുള്ള മേഖലയിലായിലാണ് കൊമ്പനെ സ്ഥിരമായി കാണാറുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT