കെ വി തോമസ് / ഫയല്‍ ചിത്രം 
Kerala

കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കും?; ആകാംക്ഷയുണര്‍ത്തി സിപിഎം അറിയിപ്പ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പേരും ഉള്‍പ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ പേരും ഉള്‍പ്പെടുത്തി. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന അഭ്യൂഹം ഉയര്‍ത്തിയാണ് പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ നിന്ന് നേതാക്കളെ എഐസിസി വിലക്കിയിരുന്നു. 

ശശി തരൂരിന്റെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തരൂര്‍ പങ്കെടുക്കേണ്ട സെമിനാറിലാണ് കെവി തോമസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സിപിഎം ക്ഷണിച്ചിരുന്നത്. ഇതിന് പിന്നാലെ, പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കി കെപിസിസി രംഗത്തെത്തി. 

തുടര്‍ന്ന് ഇവര്‍ എഐസിസിയുടെ അനുമതി തേടുകയായിരുന്നു. എന്നാല്‍ സിപിഎമ്മുമായി സഹകരിക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം. 

വിലക്ക് ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകിപ്പിച്ചത് അധമ രാഷ്ട്രീയം; ഇതിനെല്ലാം കുട പിടിച്ചത് ഒരു മന്ത്രി' സുരേഷ് ഗോപി

മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ദ്രോണാചാര്യ അവാര്‍ഡ് 3 പേര്‍ക്ക്

സേവിങ്‌സ് അക്കൗണ്ടില്‍ അധികം പണമുണ്ടോ?; കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ അറിയാം ഒരു സൂപ്പര്‍ ബാങ്ക് ഫീച്ചര്‍

15 വർഷം നീണ്ട പഠനം, കാപ്പി കുടിക്കുന്നത് വീണ്ടും സ്തനാർബുദം വരുന്നത് തടയുമെന്ന് ​ഗവേഷകർ

വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം