മന്ത്രി മോന്‍സ് ജോസഫ് 
Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്നതു തന്നെയാണ് കേരളത്തിന്റെ നിലപാട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. കേരളം ഇതിനോട് യോജിക്കുന്നില്ല. ഈ നിലപാട് കേരളം വ്യക്തമാക്കിയിട്ടുള്ളതാണ്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി സുപ്രീംകോടതി നിജപ്പെടുത്തിയിരിക്കുന്നത് കേരളത്തിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചു കൊണ്ടുള്ളതാണെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ സുപ്രീംകോടതി നിജപ്പെടുത്തിയ അളവില്‍ മാറ്റം വരുത്താന്‍ കേരളത്തിനോ തമിഴ്‌നാടിനോ അവകാശമില്ല. തമിഴ്‌നാട് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുക എന്നതു തന്നെയാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടിന് ആവശ്യമായ വെള്ളം കൊടുക്കാനും കേരളജനതയ്ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം അഭിപ്രായ സമന്വയത്തോടെ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഭിപ്രായസമന്വയത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി കൂടിയാലോചനയ്ക്ക് ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനോട് തമിഴ്‌നാട് സര്‍ക്കാര്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് അറിയില്ലെന്നും മന്ത്രി മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാർ അണക്കെട്ടിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി എന്‍ മാരി വില്‍സണ്‍ പറഞ്ഞത്. നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. അന്തര്‍ സംസ്ഥാന നദീജലം പങ്കുവെയ്ക്കലില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മാരി വില്‍സണ്‍ പറഞ്ഞു.

Will not allow raising the Mullaperiyar water level: Minister Mons Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിശപ്പിന്റെ ആൾരൂപമായി മാറിയ തൃശൂരിന്റെ 'തീറ്റ റപ്പായി'; അറിയാം ആ അപൂർവ്വ ജീവിത കഥ

'ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാനായി മാറുന്നു'; കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്ക് പുതിയ ആശങ്കയെന്ന് ഷെയ്ഖ് ഹസീനയുടെ മകന്‍

ഇൻഫന്റീനോയ്ക്ക് റെഡ് കാർഡ് !, രാജി വെക്കണമെന്ന് ലൂയി ഫി​ഗോ, നിലപാട് കടുപ്പിച്ച് ഫെഡറേഷനുകൾ

ജിഡി നായിഡുവിന്റെ വേറിട്ട പോരാട്ടം, ഞെട്ടിക്കാൻ മാധവൻ; 'ജി.ഡി.എൻ' നാളെ മുതൽ തിയേറ്ററുകളിൽ

'കാവി ഡ്രസ് ഇട്ട് വന്നത് എന്തിനാ?'; പ്രിയ വാര്യരോട് യൂട്യൂബർ; പൊന്ന് മരവാഴേ നയിച്ച് തിന്നൂടെ എന്ന് ആരാധകര്‍