വി ഡി സതീശന്‍/ഫെയ്‌സ്ബുക്ക്‌ 
Kerala

'ശരിയായ കാര്യങ്ങളെ പിന്തുണയ്ക്കും; പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍': വി ഡി സതീശന്‍

പുതുമുഖങ്ങള്‍ നിറഞ്ഞ രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് വി ഡി സതീശന്‍

Author : സമകാലിക മലയാളം ഡെസ്ക്



കൊച്ചി: പുതുമുഖങ്ങള്‍ നിറഞ്ഞ രണ്ടാം പിണറായി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് വി ഡി സതീശന്‍. 'പുതുമുഖങ്ങള്‍ നിറഞ്ഞ നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന മന്ത്രിസഭക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ കേരളത്തിനു വേണ്ടി ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. അവര്‍ ചെയ്യുന്ന ശരിയായ കാര്യങ്ങള്‍ക്ക് പിന്‍തുണ നല്‍കിയും തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷമായി സഭയില്‍ ഞങ്ങളുണ്ടാകും.; എന്നാണ് സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഒരുവിഭാഗം വി ഡി സതീശന്റെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. പതിനൊന്ന് എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നാണ് ഇവര്‍ എഐസസി നിരീക്ഷക സംഘത്തെ അറിയിച്ചത്.

പത്തൊന്‍പത് പേരുടെ പിന്തുണയുണ്ടെന്ന് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ട് കെപിസിസി കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം