Shashi Tharoor 
Kerala

സമയം വരട്ടെ; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂര്‍

'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്റ് സമ്മേളനം ആണല്ലോ?' തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് പറയാനുളളതെല്ലാം പാര്‍ട്ടി നേതൃത്വത്തോട് പറയുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സമയം വരട്ടെയെന്നും അപ്പോള്‍ പറയാമെന്നും തരൂര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ഞാന്‍ പറയാനുള്ള വിഷയങ്ങളൊക്കെ പാര്‍ട്ടി നേതൃത്തോട് മാത്രമേ പറയുകയുള്ളൂ. അതിന് അവസരം വരുമെന്നതില്‍ എനിക്ക് സംശയമില്ല. പാര്‍ലമെന്റ് സമ്മേളനം ആണല്ലോ?' തരൂര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍. ദുബൈ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ തരൂര്‍ തയ്യാറായില്ല. തരൂരിന്റെ ദുബൈ യാത്ര സിപിഎമ്മില്‍ ചേരുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്ന പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു തരൂരിന്റെ മറുപടി.

ഇന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നയരൂപീകരണ യോഗത്തിലും തരൂരിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ യോഗത്തിലേക്ക് എത്താത്തത് അവര്‍ ക്ഷണിച്ച സമയത്ത് താന്‍ ഇവിടെയില്ലായിരുന്നെന്നും തരൂര്‍ വ്യക്തമാക്കി. 'അവര്‍ എന്നെ ക്ഷണിക്കുന്നത് ഇന്നലെയോ മിനിയാന്നോ ആയിരുന്നു. അപ്പോഴേക്കും നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.' തരൂര്‍ പറഞ്ഞു.

Will tell the party leadership everything: Shashi Tharoor on reports of talks with CPM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട, മത്സരിപ്പിക്കാമെന്ന് ആര്‍ക്കും ഉറപ്പുനല്‍കിയിട്ടില്ല'; അതൃപ്തി വ്യക്തമാക്കി വി ഡി സതീശന്‍

പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ നല്‍കരുത്; പമ്പുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിനെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

'മരിച്ചാലും സമാധാനം കൊടുക്കില്ലേ? ഞങ്ങളെ വെറുതെ വിടൂ'; അച്ഛനെ അനാഥാശ്രമത്തില്‍ തള്ളിയിട്ടില്ലെന്ന് അമൃതയും അഭിരാമിയും

'ചേട്ടന്' ജന്മനാടിന്റെ ആദരവ്, സഞ്ജുവിനെ കെസിഎ ആദരിക്കും

SCROLL FOR NEXT