പത്തനംതിട്ടയില്‍ പിടിയിലായ മന്ത്രവാദി 
Kerala

ഭര്‍ത്താവിന് അവിഹിതബന്ധമെന്ന് വിശ്വസിപ്പിക്കും; സ്ത്രീകളെ ലക്ഷ്യമിട്ട് ആഭിചാരം; പത്തനംതിട്ടയില്‍ മന്ത്രവാദി പിടിയില്‍

പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ആഭിചാര പ്രവര്‍ത്തനം നടത്തി ആളുകളില്‍ നിന്ന് പണം തട്ടിയ മന്ത്രവാദി പിടിയില്‍. പത്തനംതിട്ട കോന്നിയില്‍ ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പൊലീസ് പിടിയിലായത്. അര്‍ബുദ രോഗിയില്‍ നിന്ന് പൂജയ്‌ക്കെന്ന പേരില്‍ ഇയാള്‍ വിവിധ ഘട്ടങ്ങളിലായി നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. 

സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഇയാള്‍ സ്ഥിരം മന്ത്രവാദം നടത്തിയത്. കോന്നിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. ഈ സിദ്ധന്‍ ചെയ്തിരുന്നത് കാണാനെത്തുന്ന സ്ത്രീകളോട് നിങ്ങളുടെ ഭര്‍ത്താവിന് വേറെ സ്ത്രീയുമായി ബന്ധമുണ്ടെന്നറിയിക്കും. അത് അവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. അതിന്റെ ഭാഗമായി ഒരു തേങ്ങ എടുത്ത് കറക്കിയ ശേഷം അതിന്റെ കണ്ണ് വരുന്ന ദിശയിലാണ് ഭര്‍ത്താവിന് ബന്ധമുള്ളതെന്നും ഭര്‍ത്താവിനെ നഷ്ടപ്പെടുമെന്നും ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിക്കും. തുടര്‍ന്ന് പലവീടുകളിലും ഇതേചൊല്ലി കലഹവും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

അര്‍ബുദരോഗിയില്‍ നിന്നും രോഗശാന്തി ഉറപ്പ് നല്‍കി വിവിധ ഘട്ടങ്ങളില്‍ ഇയാള്‍ നാലുലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഭര്‍ത്താവ് പോലും അറിയാതെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഈ സ്ത്രീ ഇയാള്‍ക്ക് പണം നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മലയാലപ്പുഴയില്‍ നിന്ന് കുട്ടികളെ ദ്രേഹോപദ്രവം ചെയ്യുന്ന മറ്റൊരു മന്ത്രവാദിയെ പിടികൂടിയിരുന്നു. പത്തനംതിട്ടയിലെ നരബലിക്ക് പിന്നാലെ ആഭിചാരപ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളെ കുറിച്ച് പരിശോധനാ നടത്താന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടുരിന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT