witchcraft rituals 
Kerala

ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി പുഴയിലിറങ്ങി; പാലക്കാട് മന്ത്രവാദിയും 18കാരനും മുങ്ങി മരിച്ചു

കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പറ സ്വദേശി ഹസൻ മുഹമ്മദ്, കോമ്പത്തൂർ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ക്രിയകൾക്കായി പുഴയിലിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മന്ത്രവാദിയായ ഹസൻ മുഹമ്മദിന്റെ പള്ളിത്തെരുവിലെ വീട്ടിലാണ് ക്രിയകൾ നടന്നത്.

ഇതുമായി ബന്ധപ്പെട്ട പരിഹാര ക്രിയ ചെയ്യാനാണ് 18കാരനായ യുവരാജ് ഇവിടെയെത്തിയത്. പുഴയിൽ ഇരുവരും ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

യുവരാജ് ഇയാളുടെ അമ്മ, സഹോദരി, അവരുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരാണ് ഹസൻ മുഹമ്മദിന്റെ അടുത്ത് കോയമ്പത്തൂരിൽ നിന്നു എത്തിയത്. മകനു ജോലി ശരിയാകാത്തതിനെ തുടർന്നാണ് കുടുംബം മന്ത്രവാദത്തിനായി ​ഹസൻ മുഹമ്മദിനെ സമീപിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഹ​സൻ മുഹമ്മദിന്റെ അരികിൽ ആ​ദ്യം എത്തിയത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും വരാൻ ഹസൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 10.30ഓടെ കുടുംബം ഇവിടെയെത്തിയത്.

witchcraft rituals: Two people drowned in a river in Kozhinjampara. The accident occurred in the river in Kulukkapara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT