ഫയല്‍ ചിത്രം 
Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നിയന്ത്രണം പിന്‍വലിച്ചു; പിഎഫില്‍ ലയിപ്പിക്കും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി. ഈ സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍ ചെയ്യാവുന്ന ആര്‍ജിതാവധി തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുംവിധം പിഎഫില്‍ ലയിപ്പിക്കാനാണ് തീരുമാനം.

ഇങ്ങനെ ലയിപ്പിക്കുന്ന തുക നാലുവര്‍ഷത്തിനുശേഷമേ പിന്‍വലിക്കാനാകൂ എന്ന വ്യവസ്ഥ കഴിഞ്ഞവര്‍ഷംതന്നെ നിലവില്‍വന്നിരുന്നു. എന്നാല്‍, പിഫ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍, പിഎഫ് ഇല്ലാത്തവര്‍, താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ ആര്‍ജിതാവധി തുകയ്ക്ക് അര്‍ഹരായവര്‍ക്ക് ജൂലൈ ഒന്നുമുതല്‍ ആനുകൂല്യം പണമായി പിന്‍വലിക്കാം. പ്രളയത്തിന്റെയും കോവിഡിന്റെയും ഭാഗമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സറണ്ടര്‍ ആനുകൂല്യ നിയന്ത്രണം കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT