പ്രതീകാത്മക ചിത്രം 
Kerala

അനധികൃത മദ്യവില്‍പന; യുവതി അറസ്റ്റില്‍

അനധികൃത മദ്യവില്‍പന നടത്തുന്നതിന് ഒരു മാസത്തിനിടെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ്  ജമീല

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അനധികൃത മദ്യവില്‍പന നടത്തിയ യുവതി അറസ്റ്റില്‍. വെസ്റ്റ് ഹില്‍ ശാന്തിനഗര്‍ കോളനി സ്വദേശി ജമീല യെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി വില്‍പനക്കായി വീട്ടില്‍ സൂക്ഷിച്ച 51 ബോട്ടില്‍ ബിയര്‍ പൊലീസ് പിടിച്ചെടുത്തു. അനധികൃത മദ്യവില്‍പന നടത്തുന്നതിന് ഒരു മാസത്തിനിടെ വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെയാളാണ്  ജമീല. കോടതിയില്‍ ഹാജരാക്കിയ ജമീലയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

വെള്ളയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷ്.യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍. എം, ഷിജില.സി.പി, രതീഷ്.പി, സിംന ശ്രീനിലയം, എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടികൂടിയത്.

ഈ വാര്‍ത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍