വനിതാ പൊലിസ് കടുത്ത ബല പ്രയോഗത്തിലുടെ യുവതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ 
Kerala

സമരത്തിനിടെ കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി; വനിതാ നേതാവിനെ പിടികൂടി

അഞ്ചരകണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിഷേധസമരത്തിനിടെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ആസ്ഥാനത്തേക്ക് ഓടിക്കയറി യുവതി; നാഷണല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി നൗഫിയ നസീറാണ് കണ്ണൂര്‍ ജില്ലാ പൊലിസ് ആസ്ഥാനത്തേക്ക് ഓടിക്കയറിയത്. അഞ്ചരകണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് വനിതാ പൊലിസ് കടുത്ത ബല പ്രയോഗത്തിലുടെ യുവതിയെ കസ്റ്റഡിയിലെടുത്തു.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി , പി പ്രദീപ്കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു സി.കെ.സഹജന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായി. എ കൃഷ്ണന്‍, ചേലക്കര മുഹമ്മദ്, അഡ്വക്കറ്റ് രാമദാസ് , യൂസഫലി, എന്‍ ബാലകൃഷ്ണന്‍, സി വി പ്രജിത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Woman barges into the Kannur City Police Commissioner's headquarters during a protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍

'വാഗ്ദാനങ്ങള്‍ പാലിച്ചില്ല'; ഡല്‍ഹിയിലെ സിജെപി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

കടം നല്‍കാത്തതില്‍ വിരോധം, വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോണ്‍ കവര്‍ന്നു, മൂന്നംഗ സംഘം പിടിയില്‍

Today's Rashi Phalam August 27 | പഠനത്തിൽ ആഗ്രഹിച്ച ഫലം, സാമ്പത്തിക പുരോഗതി

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍