യുവതിയെ കടിച്ച ശംഖുവരയൻ പാമ്പ് വീഡിയോ ദൃശ്യത്തിൽ നിന്ന്
Kerala

പേരാമ്പ്രയിൽ യുവതിക്ക് വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റു; മെഡിക്കൽ കോളജിൽ

ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലിക്കാണ് പാമ്പു കടിയേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ യുവതിക്ക് പാമ്പു കടിയേറ്റു. ചിത്രാഞ്ജലിയില്‍ ശിവദാസന്റെ മകള്‍ അഞ്ജലി (36) ക്കാണ് പാമ്പു കടിയേറ്റത്. ശംഖുവരയന്‍ പാമ്പാണ് കടിച്ചത്.

വീടിനുള്ളില്‍ വെച്ചാണ് യുവതിക്ക് പാമ്പുകടിയേല്‍ക്കുന്നത്. പാമ്പിനെ പിന്നീട് വീടിന്റെ ശുചിമുറിയില്‍ നിന്നും കണ്ടെത്തി. പാമ്പുകടിയേറ്റു എന്നു മനസ്സിലാക്കിയ ഉടന്‍ തന്നെ അഞ്ജലിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്നും അഞ്ചു പാമ്പുകളെ പിടികൂടിയിരുന്നു.

Woman bitten by snake in Perambra, Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് മെക്‌സിക്കോ, നിപ രോഗിയുടെ നില ഗുരുതരം, പൊലീസില്‍ വന്‍ അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

നിപ രോഗിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു; ഹൈ റിസ്‌കിലുള്ള 15 പേര്‍ ക്വാറന്റീനില്‍

'ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം'; ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT