ഫാത്തിമത്ത് സുഫൈദ 
Kerala

'നീ ഇതിനെല്ലാം അനുഭവിക്കും'; ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്താണ് സംഭവം. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തര പീഡനം ഉണ്ടായിരുന്നതായും കുടുംബം ആരോപിച്ചു. വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

നാളെ ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമാണ്. സുഫൈദയുടെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടില്‍ വലിയ തോതില്‍ തര്‍ക്കം നടന്നിരുന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. സ്വര്‍ണത്തിന് വേണ്ടി ഭാര്യയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ചപ്പോള്‍ 'നീ ഇതിനെല്ലാം അനുഭവിക്കുമെന്ന് പറഞ്ഞ്' ഭര്‍തൃവീട്ടുകാര്‍ മാറി നിന്നതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു. യുവതിക്ക് വൈദ്യസഹായം നല്‍കാന്‍ പോലും തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Woman commits suicide by consuming acid in front of in-laws, husband in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മിതമെന്ന് മന്ത്രി പറഞ്ഞത് പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍; മൂന്നുപേരുടെ നിലഗുരുതരം; നാളെ പുഴയിലും തിരച്ചില്‍ നടത്തും: മുഖ്യമന്ത്രി

'കെ കരുണാകരന്‍ മെമ്മോറിയല്‍'; തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളജിന് പേരിട്ട് ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ പുതിയ അഭിഭാഷക സംഘം; രമേശ് ബാബു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍

'ദുരന്തത്തിലേക്ക് നയിച്ചത് അശാസ്ത്രീയമായ നിര്‍മാണം; ഈ അപകടത്തിന്റെ പേരില്‍ വയനാടിന്റെ സ്വപ്നപദ്ധതി ഉപേക്ഷിക്കരുത്'