തൃശ്ശൂര്‍: അരിമ്പൂരില്‍ കാര്‍ വീട്ടുമതിലില്‍ ഇടിച്ചുകയറി യുവതിക്ക് ഗുരുതര പരിക്ക്. മതിലിലെ ഇരുമ്പ് പൈപ്പ് ശരീരത്തിലേക്ക് തുളച്ചുകയറിയാണ് പരിക്കേറ്റത്. തൃശ്ശൂര്‍ -കാഞ്ഞാണി സംസ്ഥാന പാതയിലെ എറവ് കരുവാന്‍വളവിന് സമീപം വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ വീട്ടുമതിലില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകളില്‍ ഒന്നാണ് അപകടത്തിന്റെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ത്ത് ഉള്ളിലേക്ക് തുളച്ചുകയറിയത്.
മുന്‍ സീറ്റിലിരുന്ന യുവതിയുടെ ഇടത് നെഞ്ചിന് മുകള്‍ ഭാഗത്തുകൂടെ പൈപ്പ് അപ്പുറത്തേക്ക് തുളഞ്ഞു കയറുകയായിരുന്നു. അപകടം നടന്നയുടന്‍ ഓടിയെത്തിയ നാട്ടുകാര്‍ കട്ടര്‍ ഉപയോഗിച്ച് പൈപ്പിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി. തുടര്‍ന്ന് പൈപ്പ് ശരീരത്തില്‍ ഉള്ള അവസ്ഥയില്‍ തന്നെയാണ് യുവതിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ പെട്ടത് ഇതേ പ്രദേശത്തു തന്നെയുള്ള യുവതിയാണെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates