Woman dies after collapsing during home delivery in Kannur, husband and relatives absconding  പ്രതീകാത്മക ചിത്രം
Kerala

കണ്ണൂരില്‍ വീട്ടില്‍ പ്രസവം; യുവതി കുഴഞ്ഞു വീണു മരിച്ചു, ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍

ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവത്തിനു പിന്നാലെ തളര്‍ന്നു വീണ യുവതിയെ ജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മാസം മുന്‍പാണ് ജെസ്വീന, ഭര്‍ത്താവ് റസികൂല്‍, നാലുവയസ്സുകാരനായ മകന്‍ ജോഹിറുല്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പം മാലോട്ടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നവജാതശിശുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപതിയിലേക്കു മാറ്റി. നാലുവയസ്സുകാരനായ ജോഹിറുല്‍ ഇസ്ലാം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

woman dies after childbirth kannur home, husband and relatives absconding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT