സംസ്ഥാനത്ത് ഒരാള്‍കൂടി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു 
Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം  ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു.

കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 പേരാണ് മരിച്ചത്. ഈ വർഷം ഇതുവരെ 170 പേർക്കാണ് രോ​ഗം ബാധിച്ചത്. 40 പേർക്ക് ജീവൻ നഷ്ടമായി. തിരുവനന്തപുരം ജില്ലയിൽ ഇതിനകം 8 പേർ മരിച്ചു.

One more person has died in the state due to amoebic encephalitis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

'രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരും വിളിക്കുന്നതല്ല, പവൻ കല്യാണിനെപ്പോലുള്ളവർ വന്നപ്പോൾ ചീത്തപ്പേരായി; വിജയ് വന്നപ്പോൾ...'

'മടങ്ങിവരുമ്പോള്‍ ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ'; ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനെ വെല്ലുവിളിച്ച് ബംഗ്ലാദേശ്

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഈ സൈറ്റുകളിൽ ഫലം അറിയാം