കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റിന് വിറ്റെന്ന പരാതിയുമായി യുവതി 
Kerala

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നല്‍കിയത്. കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പത്തനംതിട്ട: തന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റിന് വിറ്റെന്ന പരാതിയുമായി യുവതി. കൗണ്‍സിലിങിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നല്‍കിയത്. കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍.

തനിക്ക് കാണാനെന്ന പേരിലാണ് ഭര്‍ത്താവ് വിദേശത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് അത് അശ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ യുവതിയെ വിവരം അറിയിക്കുകയായിരുന്നു.

കൗണ്‍സിലിങ് നല്‍കി ശരിയാക്കാമെന്ന ധാരണയില്‍ യുവതി ഭര്‍ത്താവിനെയും നാട്ടിലെത്തിച്ചു. രണ്ട് ദിവസം കൗണ്‍സിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറി.

Woman Files Police Complaint Against Husband for Filming and Selling Intimate Videos to Adult Websites

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നത് കേന്ദ്രത്തിന്റെ വ്യാമോഹം; എംഎ ബേബിയേയും ബൃന്ദയെയും അറസ്റ്റ് ചെയ്തത് അപലപനീയം: പിണറായി

'ഇഷാൻ കിഷൻ ക്യാപ്റ്റനോ'! അഭിഷേക് ശർമ സൺറൈസേഴ്സുമായി ഉടക്കിൽ?

ഫ്‌ലൈദുബൈ വിമാനത്തിലുണ്ടായത് ഭീകരാക്രമണമെന്ന് യുഎഇ; 'സ്മിത് മച്ചാര്‍ ധീരതയുടെ മുഖം'

'സ്വർണം' വാരിയെടുത്ത് ഇന്ത്യ! ജന്തർ മന്തറിൽ വൻ പ്രതിഷേധം, മുൻ മന്ത്രിയെ ചോദ്യം ചെയ്തു... ഇന്നത്തെ 5 പ്രധാന വാർത്തകൾ