Kerala

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ടപ്പു മുറിയിൽ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഭർതൃ​ഗൃഹത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹ ആരോപിച്ച് കുടുംബം. കുറുമുള്ളൂർ മുടിയാട്ട് വീട്ടിൽ എം വി പ്രജിതയുടെ (23) മരണത്തിൽ കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെയാണു ഭർത്താവ് കോതനല്ലൂർ വട്ടപ്പറമ്പിൽ വി എസ് അനീഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

പ്രജിതയുടെ മരണം കൊലപാതകമാണ് എന്നാണ് കുടുംബത്തിന്റെ പരാതി. രണ്ട് വർഷം മുൻപായിരുന്നു പ്രജിതയുടേയും അനീഷിന്റേയും വിവാഹം. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭർതൃവീട്ടുകാർ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയ പ്രജിതയെ അനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തി. തിരിച്ചുവരാൻ നിർബന്ധിച്ചു. തുടർന്ന് പ്രജിതയെ സഹോദരൻ ഭർതൃവീട്ടിൽ കൊണ്ടുവിട്ടു. 

ചൊവ്വാഴ്ച രാത്രി 12നു പ്രജിത തൂങ്ങി മരിച്ചതായി ഭർത്താവ് അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പോയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ് പ്രജിതയെ കണ്ടതെന്നും പരാതിയിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT