ഉഷ (woman found dead) 
Kerala

ഉച്ച മുതൽ കാണാനില്ല; ഫാം തൊഴിലാളിയായ സ്ത്രീ അടുത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

80 അടിയോളം താഴ്ചയുള്ള കിണറ്റിൽ മൃതദേഹം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീട്ടിൽ നിന്നു കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ ഫാം തൊഴിലാളി തിരുവല്ലം കുന്നുവിള വീട്ടിൽ ഉഷ (38) ആണ് മരിച്ചത്. ഇവരുടെ വീടിനു സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 80 അടിയോളം താഴ്ചയുണ്ട് കിണറിന്.

ഇന്ന് (ഞായർ) ഉച്ച മുതൽ ഉഷയെ കാണാനില്ലായിരുന്നു. തുടർന്നു ബന്ധുക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകി. തുടർന്നു പൊലീസെത്തി നടത്തിയ തിരച്ചിലിനിടെ അയൽവാസിയുടെ കിണറിന്റെ മുകളിലുള്ള വല മാറി കിടക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നീട് വിഴിഞ്ഞം അ​ഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

എഎസ്ടിഒ ഷാജിയുടെ നേതൃത്വലെത്തിയ അ​ഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഹരിദാസ്, സനൽകുമാർ, സാജൻ, അരുൺ മോഹ​ൻ, ബിജു, അജയ് സിങ്, ജിബിൻ സാം, സജികുമാർ എന്നിവരും തിരച്ചിൽ സംഘത്തിലുണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ലം പൊലീസ് കേസെടുത്തു. ബിനുവാണ് മരിച്ച ഉഷയുടെ ഭർത്താവ്. മക്കൾ: സാന്ദ്ര, ജീവൻ.

woman found dead: The deceased is Usha (38), a farm worker at Vellayani Agricultural College, and a resident of Kunnuvila, Thiruvallam. Her body was found in a well in Joy's compound near their house.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT