പ്രതീകാത്മക ചിത്രം 
Kerala

ഉറങ്ങുകയാണെന്ന് കരുതി, ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നെത്തിയ ട്രെയിനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശിയായ ഇസൈവാണി കുഞ്ഞിപ്പിള്ള എന്ന സ്ത്രീയാണ് മരിച്ചത്. ട്രെയിന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍വേ വൈദ്യസംഘം പരിശോധിച്ച ശേഷം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്.

രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ 16187 കാരയ്ക്കല്‍എറണാകുളം എക്‌സ്പ്രസിലെ എസ്4 കോച്ചിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം ഭാഗത്തേക്കു യാത്രചെയ്യാന്‍ എത്തിയവരാണ് ഇസൈവാണിയെ മരിച്ച നിലയില്‍ ട്രെയിനിനുള്ളില്‍ കണ്ടത്.

പിന്നീട് പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയുടെ മൃതദേഹം മാറ്റുകയായിരുന്നു. ഇസൈവാണി ഒറ്റയ്ക്കാണ് സഞ്ചരിച്ചത് എന്നാണു കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ യാത്ര പുറപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

Woman found dead on Karaikkal-Ernakulam Express train that arrived at Ernakulam South railway station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ബോബ് കാപ്സിൽ മാനേജർ, സീനിയർ മാനേജർ തസ്തികളിൽ ഒഴിവ്, ജനുവരി 31 വരെ അപേക്ഷിക്കാം

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

'മനസു കൊണ്ട് ഞാന്‍ ഗൗരിയെ എന്നോ കല്യാണം കഴിച്ചു'; 60-ാം വയസില്‍ ആമിര്‍ ഖാന്‍ ലിവിങ് ടുഗദറിലേക്ക്

വിവാദങ്ങൾക്ക് പിന്നാലെ സിഡ്നി സിക്‌സേഴ്സ് ടീം വിട്ട് ബാബർ അസം

SCROLL FOR NEXT