അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതി പിടിയില്‍; illegal sale of alcohol  പ്രതീകാത്മക ചിത്രം
Kerala

വീട്ടില്‍ 'ബെവ്‌കോ ഔട്ട്‌ലെറ്റ്'; പിടികൂടിയത് 20 പെട്ടികളില്‍ സൂക്ഷിച്ച 175 ലിറ്റര്‍ മദ്യം; യുവതി അറസ്റ്റില്‍

കാസര്‍ഗോഡ് സ്വദേശിയായ 36 കാരി വിനീതയാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: വീട്ടില്‍ 'ബെവ്‌കോ ഔട്ട് ലെറ്റി'ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന ( illegal sale of alcohol) നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ 36 കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റര്‍ ഗോവന്‍ മദ്യം വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.

കേസിലെ രണ്ടാം പ്രതിയായ ഹൊസ്ദുര്‍ഗ് സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ വിനോദ് കുമാര്‍ എന്‍ ഒളിലാണ്. പ്രതി പെട്ടികണക്കിന് മദ്യം വീട്ടിലെത്തിച്ച് ആളുകള്‍ക്ക് ആവശ്യാനുസരണം വില്‍പന നടത്തുകയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിനോദിന് മറ്റൊരു കുടുംബമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി 2,484 ലിറ്റര്‍ ഗോവന്‍ മദ്യം കടത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് വിനോദ് എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും