ജയലക്ഷ്മി ടെലിവിഷന്‍ ചിത്രം
Kerala

കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി?; സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ പരിശോധന

യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെ ജയലക്ഷ്മിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ കരുനാഗപ്പള്ളി സ്വദേശി ജയലക്ഷ്മിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഈ വിവരം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ സുഹൃത്ത് കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജയചന്ദ്രനും യുവതിയും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഇടയ്ക്കിടെ വരുന്ന ഫോണ്‍ കോളില്‍ ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ കൊലപ്പെടത്തിയതായി പ്രതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. പ്രതിയെ പ്രദേശത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും