ലീനാമണി 
Kerala

വായിൽ തുണി തിരുകി, കമ്പിപ്പാരകൊണ്ട് ആക്രമിച്ചത് ഭർത്താവിന്റെ സഹോദരങ്ങൾ; ലീനാമണിയുടെ കൈകളിലും കാലിലും കുത്തേറ്റു

വായിൽ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ലാനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ ഭർത്താവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ലാനാ മണിയെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ആക്രമിച്ചത്. കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്നാണ് കൊല്ലപ്പെട്ട ലീനാമണിയുടെ സഹോദരിപുത്രന്റെ മൊഴി. 

ഇന്ന് രാവിലെ വർക്കല അയിരൂരിലാണ് കൊലപാതകം നടന്നത്.  കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണി(56)യെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ വെട്ടിക്കൊന്നത്. രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ആക്രമണമുണ്ടായത്. ലീനയുടെ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. 

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിൽ  വീട്ടില്‍ സഹായിയായി നില്‍ക്കുന്ന സരസുവിന് പരുക്കേറ്റിരുന്നു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഒന്നര വർഷം മുൻപാണ് ലീനയുടെ ഭർത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരിച്ചത്.  ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാൻ സഹോദരങ്ങൾ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഒരു മാസം മുൻപ് പ്രതികളിലൊരാളായ അഹദും കുടുംബവും ലീനയുടെ വീട്ടിൽക്കയറി താമസമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ലീനയ്‌ക്ക് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു. ഇതേതുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT