പ്രതീകാത്മക ചിത്രം 
Kerala

ഒരുമാസം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടി, വിവാഹദിവസം യുവതി ഉപേക്ഷിച്ചു; യുവാവിന് ലക്ഷങ്ങളുടെ ബാധ്യത

കാമുകനൊപ്പം ഒരുമാസം മുന്‍പ് ഒളിച്ചോടിയ യുവതി കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കാമുകനൊപ്പം ഒരുമാസം മുന്‍പ് ഒളിച്ചോടിയ യുവതി കല്യാണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞു. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കടന്നുകളഞ്ഞത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ ഇന്ന് നടക്കാനിരിക്കേയാണ് സംഭവം. 

ഇരുവരും വളരെ നാളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചതോടെ ഒരു മാസം മുമ്പാണ് കാമുകനുമൊപ്പം യുവതി മൂന്നാറിലെത്തിയത്. യുവാവിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലായിരുന്നു താമസം.

യുവാവിനെ വിട്ടുപിരിയാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാര്‍ വിവാഹം നടത്താന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.15 ദിവസം മുമ്പ് കോവിഡ്് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ ബന്ധുക്കളെ ഉള്‍പ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന്് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു. ഇന്ന് രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടത്താന്‍ യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്.

പുത്തന്‍ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷം കൂട്ടുകാരുമൊത്ത് കടന്നുകളയുകയായിരുന്നു. വീട്ടുകാര്‍ എല്ലായിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും വിവാഹത്തിനായി പൂര്‍ത്തിയാക്കിയത് .
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT