പിടിയിലായ പ്രതി 
Kerala

ബസ്സില്‍ യുവതിയെ ശല്യം ചെയ്തു; മധ്യവയസ്‌കനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ബസില്‍ യുവതിയെ ശല്യം ചെയ്തയാളെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട  തൃശൂര്‍ റൂട്ടിലെ ബസ്സില്‍ തൃശ്ശൂരിലേക്ക് യാത്രചെയ്തിരുന്ന യുവതിയെ ഉപദ്രവിച്ചയാളെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ പുളിക്കല്‍ ഷാജി (49) എന്നയാളാണ് പിടിയിലായത്. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍.

രാവിലെ 6.30ഓടെയാണ് സംഭവം. ഇരിങ്ങാലക്കുട നിന്നും തൃശൂരിലേക്കുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വരികയായിരുന്നു യുവതി. യുവതി ഇരുന്നിരുന്ന സീറ്റിന് പിറകിലായാണ് പ്രതി ഇരുന്നിരുന്നത്. വലിയാലുക്കല്‍ എത്തിയപ്പോള്‍ പ്രതി സീറ്റിനിടയിലൂടെ കയ്യിട്ടു യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. 

യുവതി ബഹളംവെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്