Kalpetta Wayanad 
Kerala

വിവാഹത്തെ എതിര്‍ത്തു; ആണ്‍സുഹൃത്തിന്റെ മാതാവിനെ യുവതി കടയില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പൊഴുതന സ്വദേശി നുസ്രത്തിനെ (45) ആണ് സ്ഥാപനത്തിലെത്തിയ 19 വയസുകാരി ആക്രമിച്ചത്. കറിക്കത്തി കൊണ്ടു മുഖത്ത് കുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.

നുസ്രത് ജോവി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപത്തിലേക്ക് എത്തിയ പഴയ വൈത്തിരി സ്വദേശിയായ യുവതി പൊടുന്നനെ നുസ്രത്തിനെ ആക്രമിക്കുകയായിരുന്നു. തുണിക്കടയില്‍ ഒട്ടേറെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മുന്നില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നുസ്രത്തിന്റെ മകന്റെ പെണ്‍സുഹൃത്താണ് ആക്രമിച്ച പെണ്‍കുട്ടിയെന്നാണ് വിവരം. വിവാഹത്തെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

woman stabbed an employee of a clothing store in Kalpetta Wayanad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT