മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് പ്രതീകാത്മക ചിത്രം
Kerala

മുട്ടം മെട്രോ സ്‌റ്റേഷനില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; പിടിയില്‍

ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ മുട്ടം മെട്രോ സ്‌റ്റേഷനില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വാക്കുതര്‍ക്കത്തിനിടെ ഇടപ്പള്ളി ചങ്ങമ്പുഴ നഗര്‍ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിയത്. നീതുവിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു വൈകീട്ടായിരുന്നു സംഭവം. നീതുവും മഹേഷും ദീര്‍ഘനാളായി അകന്നുകഴിയുന്നവരാണ്. എങ്കിലും നീതുവിനെ പിന്തുടര്‍ന്ന് പതിവായി ശല്യം ചെയ്യുന്നയാളാണ് മഹേഷ് എന്ന പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞ് നീതുതാമസിക്കുന്ന സ്ഥലത്തേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മഹേഷ് ശല്യപ്പെടുത്താന്‍ എത്തിയത്.

ഇതോടെ നീതു മെട്രോ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് എടുക്കുന്നതിനിടെ തനിക്ക് കൂടി ടിക്കറ്റ് വേണമെന്ന് പിന്തുടര്‍ന്ന് എത്തിയ മഹേഷ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ കൈയില്‍ കരുതിയ കത്ത് ഉപയോഗിച്ച് നീതുവിനെ കുത്തുകയായിരുന്നു. മഹേഷിനെ സംഭവസ്ഥലത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Woman stabbed and injured by husband at Muttom Metro Station; accused in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

അറസ്റ്റിലായ യാചകന് മൂന്ന് ആഡംബരകാറുകൾ സ്വന്തം, തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് ദുബൈ പൊലീസ്

SCROLL FOR NEXT