പ്രതീകാത്മക ചിത്രം 
Kerala

കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരി ഭർത്താവ് പിടിയിൽ

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി.

ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഓഫീസിനുള്ളിൽ കയറി മായാദേവിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പുറത്താണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മായാദേവിയുടെ സഹോദരി നൽകിയ പരാതിയിൽ സുരേഷ് കുമാർ ജയിലിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാരുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT