പ്രതീകാത്മക ചിത്രം 
Kerala

'തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ല'; ഭാവിവരനെ ഞെട്ടിക്കാൻ പോയ യുവതി മടങ്ങിയത് ഇരട്ടി ഞെട്ടലോടെ

എറണാകുളം കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലിയാണെന്ന് പറഞ്ഞ് കബിളിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാവിവരനെ ഞെട്ടിക്കാൻ പോയ യുവതി വീട്ടിലേക്ക് മടങ്ങിയത് ഇരട്ടി ഞെട്ടലോടെ. എറണാകുളം കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നു എന്നാണ് യുവാവ് പറഞ്ഞിരുന്നത്. എന്നാൽ അവിടെയെത്തി ആളെ തിരക്കിയപ്പോൾ അങ്ങനെയൊരാൾ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന മറുപടിയാണ് കിട്ടിയത്. 

30 കാരിയായ മലപ്പുറം സ്വദേശിനിയാണ് ഭാവിവരനെ തേടി എറണാകുളം കലക്ടറേറ്റിൽ എത്തിയത്. ഇരുവരുടെയും പുനർ വിവാഹമാണ്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. ഭാര്യ മരിച്ചുപോയെന്നും കലക്ടറേറ്റിലാണ് ജോലിയെന്നും ഇയാൾ പറഞ്ഞിരുന്നു. 

എടത്തല സ്വദേശിയായ യുവാവുമായി വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് യുവതി ഇയാളെ നേരിൽ കാണാൻ എത്തിയത്. പക്ഷേ കലക്ടറേറ്റിലെ മജിസ്റ്റീരിയൽ സെക്ഷനിലെ ജീവനക്കാരോട് ആളെ തിരക്കിയപ്പോൾ ഇങ്ങനെയൊരാൾ റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്നില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. മറ്റ് ഓഫീസുകളിലും അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാൾ ഇല്ലെന്ന് തന്നെയായിരുന്നു മറുപടി. ഇതോടെ ചതിക്കപ്പെട്ടെന്നു മനസിലായി. എങ്കിലും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ യുവതി മടങ്ങി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത

'പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദര്‍ശിക്കാന്‍ 5 കോടി വാങ്ങി'; വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതെന്ന് കോഹ്‌ലി

ഫ്രിഡ്ജ് എത്ര ഇടവിട്ട് വൃത്തിയാക്കണം? അറിയണം ശരിയായ ക്ലീനിങ് രീതി

എസ്ഐആർ തെറ്റെങ്കിൽ ആദ്യം രാജിവയ്ക്കേണ്ടത് രാഹുൽ ഗാന്ധി; പികെ കൃഷ്ണദാസ്