പ്രതീകാത്മക ചിത്രം 
Kerala

ആശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന് കൂ​ട്ടു​വ​ന്ന യു​വ​തി മ​റ്റൊ​രു ബൈസ്റ്റാൻഡറുമായി അടുപ്പത്തിലായി​; ചികിത്സയ്ക്കുള്ള പണവുമായി ഒ​ളി​ച്ചോ​ടി 

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ആശു​പ​ത്രി​യി​ൽ ഭ​ർ​ത്താ​വി​ന് കൂ​ട്ടു​വ​ന്ന യു​വ​തി മ​റ്റൊ​രു രോ​ഗി​യുടെ ബൈസ്റ്റാൻഡർക്കൊപ്പം ഒ​ളി​ച്ചോ​ടി​യെന്ന് പരാതി. ഭർത്താവിന്റെ ചി​കി​ത്സ​യ്‌​ക്കാ​യി ബ​ന്ധു​ക്ക​ള്‍ ന​ല്‍​കി​യ പ​ണ​വും ബാ​ങ്കി​ലെ നി​ക്ഷേ​പ​വും എ​ടു​ത്താ​ണു പോ​യ​തെന്നു പരാതിയിൽ പറയുന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ 58കാ​ര​ൻ ജ​നു​വ​രി 17 മു​ത​ൽ 26 വ​രെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് കൂ​ട്ടാ​യി ഭാര്യയും ആശുപത്രിയിൽ ഉണ്ടായിരുന്നു. ആശുപത്രിയിലെ മ​റ്റൊ​രു രോ​ഗി​യു​ടെ സ​ഹാ​യി​യാ​യി എ​ത്തി​യ അ​ടൂ​ർ സ്വ​ദേ​ശി​ക്കൊപ്പം ഇവർ ഒളിച്ചോടിയെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഭ​ർ​ത്താ​വി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ ശേ​ഷ​മാ​ണ് യു​വ​തി ഇ​യാ​ൾ​ക്കൊ​പ്പം പോ​യ​ത്. ഇ​വ​ർ​ക്ക് എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു മ​ക​നു​ണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT