ഭാര്യയുടെ വെട്ടേറ്റ രാമചന്ദ്രന്‍ ആശുപത്രിയില്‍  ടെലിവിഷന്‍ ചിത്രം
Kerala

ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് ഭാര്യ; കുളത്തില്‍ ചാടി ആത്മഹത്യാശ്രമം

കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മദ്യപിച്ച് രാമചന്ദ്രന്‍ വീട്ടിലെത്തി വഴക്കിടുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു. എട്ടുമാസം മുന്‍പ് രാമചന്ദ്രനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിക്കുകയും മദ്യപാനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു

എന്നാല്‍ ഒരാഴ്ച മുന്‍പ് രാമചന്ദ്രന്‍ വീണ്ടും മദ്യപാനം തുടങ്ങുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് മകളെ മര്‍ദിക്കാനെത്തിയ രാമചന്ദ്രനെ ഭാര്യ ഷീല തടഞ്ഞിരുന്നു. ഇന്ന് കൊടുവാളുമായി എത്തിയ രാമചന്ദ്രന്‍ ഗീതയെ വെട്ടാന്‍ ശ്രമിച്ചു. കൊടുവാള്‍ പിടിച്ചുവാങ്ങിയ ഭാര്യ രാമചന്ദ്രന്റെ മുഖത്തും കൈയിലും കഴുത്തിലും വെട്ടുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിന് ശേഷം ഷീല കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു കടയ്ക്കല്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദ്ഗധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം