കനോലി കനാല്‍ 
Kerala

കോഴിക്കോട് കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം ഒഴുകി വന്നു; കണ്ടത് വഴിയാത്രക്കാര്‍

കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:  സരോവരം പാര്‍ക്കിനു സമീപം കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കനാലിന് നടുവിലൂടെ ഒഴുകിപ്പോകുന്ന നിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പൊലീസും ബീച്ച് ഫയര്‍ സ്റ്റേഷന്‍ യൂണിറ്റും എത്തി മൃതദേഹം പുറത്തെടുത്തു.

50 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണു കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും. ഇന്നലെ വെള്ളത്തില്‍ വീണതാകാമെന്നും വേലിയേറ്റ സമയത്ത് അരയിടത്തു പാലം ഭാഗത്തുനിന്ന് ഒഴുകി വന്നതാകാമെന്നും നടക്കാവ് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; മിനാബ് സ്‌കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ

'വിചിത്രമായ നിയമോപദേശത്തില്‍ സഭയ്ക്ക് വലിയ മുറിവേറ്റു'; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

എൽപിഎസ്ടി സമരം: ഉദ്യോഗാർഥികളുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

35,000ല്‍ താഴെ വില, 50 എംപി പ്രധാന കാമറ, 7000 എംഎഎച്ച് ബാറ്ററി; മോട്ടോ എഡ്ജ് 70 നിയോ ലോഞ്ച് ഈ മാസം അവസാനം

'എന്റെ ഏയ്ഞ്ചല്‍ ബ്രദര്‍'; 'അതിമനോഹരം' നിങ്ങളുടെ ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും; വൈകാരിക കുറിപ്പുമായി തരുണ്‍ മൂര്‍ത്തി