അറസ്റ്റിലായ പ്രതികള്‍ 
Kerala

'ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കും'; യുവതിയുടെ 23 പവന്‍ തട്ടി, കാമുകനും സുഹൃത്തും പിടിയില്‍

ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കാമുകിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

എറണാകുളത്ത് ജോലി ചെയ്യുന്ന ഈ യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ചെയ്തു തരുമെന്ന് കിച്ചു യുവതിയെ വിശ്വസിപ്പിച്ചു.

വിശാല്‍ മീണക്ക് സ്വര്‍ണം നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് കാമുകനോട് യുവതി പറഞ്ഞെങ്കിലും കിച്ചു ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച് മട്ടാഞ്ചേരിയില്‍ വെച്ച് സ്വര്‍ണം കൈമാറിയശേഷം മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാല്‍ സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. യുവതി ഉടനെ നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കി.സിസിടിവി കാമറ പരിശോധിച്ച പൊലീസ് വിവിധ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വെച്ച് ഇയാളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കിച്ചുവിന്റെ ഒത്താശയോടെയാണ് സ്വര്‍ണം തട്ടിയെന്ന് കണ്ടെത്തിയതോടെയാണ് യുവതിയുടെ കാമുകനെയും പ്രതിചേര്‍ത്തത്. കിച്ചുവിനെ കബളിപ്പിച്ച് സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്റെ പദ്ധതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം