Police Headquarters 
Kerala

മോശം സന്ദേശങ്ങള്‍ അയച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്‌ഐമാര്‍

തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോശം പരാമര്‍ശങ്ങള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്‌ഐമാരുടെ പരാതി. ഡിഐജി അജിതാ ബീഗത്തിനാണ് രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കിയത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

നേരിട്ട് എസ്‌ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറി. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള 'പോഷ്' നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവി ആയിരുന്നപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍ സന്ദേശമയച്ചു എന്നാണ് പരാതി. ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Complaint filed by female SIs against IPS officer alleging that he sent messages containing obscene remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍