രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

90 അടി താഴ്ചയില്‍ തൊഴിലാളി;  30 മണിക്കൂര്‍ പിന്നിട്ട് ദൗത്യം, മണ്ണിടിഞ്ഞ് കിണറ്റില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാന്‍ ശ്രമം തുടരുന്നു

കിണറില്‍ മണ്ണിടിഞ്ഞ് വീണു കുടുങ്ങിയ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിണറില്‍ മണ്ണിടിഞ്ഞ് വീണു കുടുങ്ങിയ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചില്‍ 30 മണിക്കൂര്‍ പിന്നിട്ടു. തമിഴ്‌നാട് സ്വദേശി മഹാരാജനാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. 90 അടി താഴ്ചയിലാണ് മഹാരാജന്‍ കുടുങ്ങിയത് എന്നാണ് ഫയര്‍ ഫോഴ്‌സ് പറയുന്നത്.  

മണ്ണ് വീണ്ടും ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുന്നതും കിണറ്റില്‍ വെള്ളം നിറയുന്നതുമാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയായത്. രണ്ട് കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്കും താഴെയാണ് മഹാരാജന്‍ കുടുങ്ങിയത്. റിങ്ങുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കിണറ്റില്‍ വീണ മോട്ടോര്‍ എടുക്കാനായാണ് മഹാരാജന്‍ കിണറ്റില്‍ ഇറങ്ങിയത്. 

എന്‍ഡിആര്‍എഫിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കോരിയെടുക്കുന്നതിന്റെ ഇരട്ടി മണ്ണ് ഇടിഞ്ഞു വീഴുന്നതാണ് തെരച്ചിലിന് വെല്ലുവിളിയായത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. 

മോട്ടോറിന്റെ കയര്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മറ്റൊരു കയര്‍ കെട്ടി മോട്ടോര്‍ ഉയര്‍ത്താനാണ് ശ്രമം തുടരുന്നത്. ഈ മോട്ടോറിന് അടിയിലാണ് മഹാരാജന്‍ ഉള്ളത് എന്നാണ് നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT