spain vs argentina  ap
Kerala

ലോകകപ്പ് ഫൈനൽ: തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കോഴിക്കോട്ടെ ഭവൻസ് സ്കൂൾ

കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്‌കൂളും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ കാണാൻ അവധി പ്രഖ്യാപിച്ച് സ്കൂളുകൾ. കോഴിക്കോട് ഉള്ള ഭവൻസിന്റെ മൂന്ന് സ്‌കൂളുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കുട്ടികൾക്ക് കുടുംബങ്ങൾക്കൊപ്പം ഒരുമിച്ചിരുന്ന് ഫൈനൽ മത്സരം ആസ്വദിക്കാനുള്ള അവസരം നൽകുന്നതിനായി വിദ്യാലയം തിങ്കളാഴ്ച അവധി ദിനമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചുവെന്ന് ഭവൻസ് പ്രിൻസിപ്പൽ അറിയിച്ചു.

കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്‌കൂളും നേരത്തെ ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് നടക്കുന്നത്. മത്സരം കണ്ടശേഷം സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് പരി​ഗണിച്ചാണ് അവധി.

World Cup Final: Bhavans School in Kozhikode declares holiday on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിൻഡീസ് ഇതിഹാസ ഓൾ റൗണ്ടർ 'സർ ​ഗാരി സോബേഴ്സ്' അന്തരിച്ചു

'എട്ടുകാലി മമ്മൂഞ്ഞ് ആകരുത്, ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്ക് വേണം'

'ഇന്നു കാണുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ് യുവിന്റെ പോരാട്ടവീര്യം തന്നെ'

കെഎസ്ആര്‍ടിസി യാത്രാപാസ്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, വരുമാനപരിധി ഇരട്ടിയായി ഉയര്‍ത്തി

രാഹുല്‍ ശിലാസ്ഥാപനം നടത്തി 142 ദിവസം; ഒടുവില്‍ കുന്നംപറ്റയില്‍ വീടുപണി തുടങ്ങി