FIFA World Cup 2026 Final ap
Kerala

ലോകകപ്പ് ഫൈനൽ: കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി; പരീക്ഷ പുനഃക്രമീകരിച്ച് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി

ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള ടെക്നിക്കൽ സർവകലാശാല അധികൃതർ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട് : ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്‌ സർവകലാശാലയിലെ പഠനവകുപ്പുകൾക്കും സർവകലാശാല നേരിട്ട് നടത്തുന്ന പഠന കേന്ദ്രങ്ങൾക്കും അവധിയായിരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

എന്നാൽ സർവകലാശാലയിലെയും പഠന വകുപ്പുകളിലെയും സെന്ററുകളിലെയും ഓഫീസ് പ്രവർത്തനങ്ങൾ സാധാരണ പ്രവൃത്തിദിനം പോലെ തുടരും. എല്ലാ വകുപ്പ് മേധാവികളും സർവകലാശാല ജീവനക്കാരും അന്നേദിവസം ജോലിക്ക് ഹാജരാകേണ്ടതാണെന്നും രജിസ്ട്രാർ അറിയിച്ചു.

ലോകകപ്പ് ഫൈനൽ പരി​ഗണിച്ച് കേരള ടെക്നിക്കൽ സർവകലാശാല നാളെ രാവിലെ നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. രാവിലെ നടക്കേണ്ട തിയറി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം 1.30 ന് നടക്കും. അതേസമയം ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

World Cup Final: Calicut University postpones tomorrow's exams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരച്ചെത്തി വിദ്യാർഥികൾ; കേന്ദ്രത്തിന്റെ അവ​ഗണിക്കൽ തന്ത്രം പാളി; പൊലീസിന്റെ കണക്കുകൂട്ടലും തെറ്റി

ഇം​ഗ്ലീഷ് ഇതിഹാസ ഫുട്ബോൾ താരം കെവിൻ ​കീ​ഗൻ അന്തരിച്ചു

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വണ്ടികള്‍ കണ്ടെത്തണം, ഇതിനായി പൊലീസ് സ്‌ക്വാഡ് രൂപീകരിക്കണം: ഹൈക്കോടതി

ദേശാഭിമാനിയിലെ 'കള്ളൻ വിജയൻ' വിവാ​​​ദം; മാറ്റിവച്ച ലേഖനം ഫെയ്സ്ബുക്കിൽ

ജൂലൈ മാസത്തിലെ മഴ ഇതല്ലന്നേ! പെയ്യുന്ന അളവില്‍ വലിയ കുറവ്