ജയമോഹൻ  ഫെയ്സ്ബുക്ക് ചിത്രം
Kerala

'മലയാളി എഴുത്തുകാർ മദ്യപിച്ച് കുപ്പികൾ കാട്ടിൽ വലിച്ചെറിയുന്നവർ': വീണ്ടും ആക്ഷേപവുമായി ജയമോഹൻ

'സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവർ'

സമകാലിക മലയാളം ഡെസ്ക്

ഷാർജ: മലയാളികൾക്കെതിരെ വീണ്ടും ആക്ഷേപവുമായി എഴുത്തുകാരൻ ബി ജയമോഹൻ. ലയാളി എഴുത്തുകാർ തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണ് എന്ന് ജയമോഹൻ പറഞ്ഞു. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണെന്നും താൻ തമിഴന്മാരെയും വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പരാമർശം. മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ സൂപ്പർഹിറ്റായതിനു പിന്നാലെ മലയാളി യുവാക്കളെ പെറുക്കി എന്ന് വിളിച്ചതിലായിരുന്നു പ്രതികരണം. തമിഴ്നാട്ടിൽ ഏത് കാട്ടിലും മദ്യം നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്.- ജയമോഹൻ പറഞ്ഞു.

പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം ഒരു സിസ്റ്റത്തിൽ നിൽക്കാത്ത ആൾ എന്നാണ്. നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം. എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ല.- ജയമോഹൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

'ലീഗ് എല്ലാം മലപ്പുറത്തേയ്ക്ക് ഊറ്റിയെടുക്കുന്നു, കോണ്‍ഗ്രസ് കാഴ്ചക്കാര്‍'; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

നിധി അഗര്‍വാളിനെ വളഞ്ഞ് ആരാധകര്‍; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും ശ്രമം; 'എന്റെ ദൈവമേ' എന്ന് വിളിച്ച് താരം, വിഡിയോ

രാവിലെ എഴുന്നേൽക്കുമ്പോൾ കൈവിരലുകളിൽ വീക്കം; ഉയർന്ന യൂറിക് ആസിഡ് അളവ് എങ്ങനെ തിരിച്ചറിയാം, ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

അപമാനഭാരം; നിതീഷ് കുമാര്‍ നിഖാബ് താഴ്ത്തിയ ഡോക്ടര്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു

SCROLL FOR NEXT