Indu Menon social media
Kerala

'ആ പീഡകന്‍ താനെന്ന് ഉറപ്പുള്ളയാള്‍'; ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം, പ്രതികരിച്ച് ഇന്ദുമേനോന്‍

തന്നെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് എഴുത്തുകാരിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കേരള സാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബഹിഷ്‌ക്കരിച്ച തന്റെ നിലപാടിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നതായി എഴുത്തുകാരി ഇന്ദു മേനോന്‍. ലൈംഗിക കുറ്റവാളികള്‍ക്കും 'മീടു' ആരോപിതര്‍ക്കുമൊപ്പം വേദി പങ്കിടാനാകില്ലെന്ന് നിലപാട് പറഞ്ഞ തന്നെയും കുടുംബത്തെയും അപമാനിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില അക്കൗണ്ടുകള്‍ ഇടപെടുന്നു എന്നാണ് എഴുത്തുകാരിയുടെ പരാതി. തന്നെ മോശമായി ചിത്രീകരിക്കുന്ന വിധത്തില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് എഴുത്തുകാരിയുടെ പ്രതികരണം.

കവിയും പ്രഭാഷകനുമായി ശ്രീജിത്ത് അരിയല്ലൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉൾപ്പെടെയാണ് ഇന്ദു മേനോന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സാഹിത്യ അക്കാദമിയില്‍ ലൈംഗിക പീഡകര്‍ക്കൊപ്പം പങ്കെടുക്കില്ല എന്ന് തന്റെ പരാമര്‍ശമാണ് പ്രതികരണങ്ങൾക്ക് കാരണം. അതിന്റെ പേരില്‍ എല്ലാ സ്ത്രീകളെയും മോശമായി കരുതിക്കൊണ്ടാണ് പോസ്റ്റുകളുടെ പ്രതികരണങ്ങളും. താന്‍ ഉന്നയിച്ച പീഡകന്‍ ഞാനാണ് എന്ന് ഉറപ്പുള്ള നിലയിലാണ് പ്രതികരണങ്ങളെന്നും ഇന്ദുമേനോന്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഒരു പീഡുവിനുള്ള ചീത്തയാണ് താഴെ,കുട്ടികളും മാന്യരും മാറിപ്പോവുക

സാഹിത്യ അക്കാദമിയിൽ ലൈംഗിക പീഡകർക്കൊപ്പം പങ്കെടുക്കില്ല എന്ന് പറഞ്ഞതിൽ പ്രതി - പീഡകരുടെ പേര് ഒന്നും ഞാനായിട്ട് പറഞ്ഞിട്ടില്ല - ആ പീഡകൻ ഞാനാണ് എന്ന് ഉറപ്പുള്ള ഒരു പീഡു മോൻ പേര് പറയാതെ എൻറെ ഭർത്താവിൻറെ അച്ഛൻറെ പേര് പറഞ്ഞു കൊണ്ട് എല്ലാ സ്ത്രീകളെയും മോശമായി കരുതിക്കൊണ്ട് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. കമന്റുകളും ഇട്ടിട്ടുണ്ട്

1 . എൻ്റെ ഭർത്താവിൻ്റെ പേര് രൂപേഷ് പോൾ എന്നാണ്. പോൾ അദ്ദേഹത്തിൻറെ അച്ഛൻറെ പേരാണ്. ഞാൻ നിങ്ങളുടെ ഭാര്യയുടെ അച്ഛനെ ഒന്നും ചീത്ത വിളിക്കാൻ വന്നിട്ടില്ല. ഇനി വേണമെങ്കിൽ ഫോൺ വിളിച്ച് അദ്ദേഹത്തോട് കാര്യങ്ങളൊക്കെ പറയാം

2.എൻറെ ഭർത്താവിൻറെ സിനിമയുടെ പേര് കാമസൂത്ര എന്നാണ് . അതിനു സർക്കാർ A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. എന്നാൽ അത് പോൺ സിനിമയല്ല. പോൺ സിനിമ മാത്രം കണ്ടു ശീലിച്ചത് കൊണ്ട് ഭക്തകുചേല കണ്ടാലും പോൺ സിനിമയാണ് എന്ന് നിങ്ങൾക്ക് തോന്നാം.

3. എനിക്ക് സർക്കാർ ജോലി കിട്ടിയിട്ടുണ്ട്. ഒന്നല്ല 10 -15 എണ്ണം കിട്ടിയിട്ടുണ്ട്. അതെല്ലാം നിങ്ങളുടെ അമ്മയെപ്പോലെയോ ഭാര്യയെ പോലെയോ ആർക്കെങ്കിലും കിടന്നു കൊടുത്തിട്ട് അല്ല. നിങ്ങളുടെ വീട്ടിലെ സ്ത്രീകളുടെ രീതിയല്ല എല്ലാ വീട്ടിലെയും സ്ത്രീകളുടെ രീതി ദയവുചെയ്ത് അത് മനസ്സിലാക്കണം

4. എച്ചുമു കുട്ടിയെ എഞ്ചി കുട്ടിയെന്നും ബിന്ദു അമ്മിണിയെ അമ്മിണിക്കുട്ടി എന്നും ഇന്ദുവിനെ ജന്തുക്കൾ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വഴിയിൽ കാണുന്ന സ്ത്രീകളെ മുഴുവൻ കുട്ടിയും അമ്മയും ആക്കാൻ നടക്കേണ്ടതില്ല.

സമൂഹത്തിൽ മുഴുവൻ അന്ധവിശ്വാസം പടർത്തുന്ന രീതിയിൽ കവടി നിരത്തി ഗണിക്കലും ജ്യോതിഷ പരിപാടിയും രഹസ്യമായി നടത്തുകയും പരസ്യമായി അന്ധവിശ്വാസങ്ങൾക്ക് എതിരെയും പുരോഗമനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുകയും ചെയ്യുന്നതാണ് നിങ്ങളുടെ ഒക്കെ ഒരു രീതി.

മറ്റൊന്ന് സ്ത്രീകൾക്ക് വേണ്ടി മഴ ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുകയും സ്ത്രീ വാദി ആണെന്ന് പങ്കാളിയെ ബഹുമാനിക്കുന്നവൻ ആണെന്ന് സദാ പോസ്റ്റിടുകയും ചെയ്യും പെൺകുട്ടികൾ വന്നാൽ നേരെ കയറി നെഞ്ചത്ത് പിടിക്കുകയും ചെയ്യുന്നതാണ്..

എല്ലാ കാലത്തും എല്ലാ അക്കാദമികളും രാഷ്ട്രീയ നേതാക്കളും നിങ്ങൾക്കൊപ്പം നിൽക്കണം എന്നില്ല. ഇരകളാക്കപ്പെട്ട സ്ത്രീകൾ അനവധി പേരുണ്ടല്ലോ അവരിൽ ആരെങ്കിലും കേസ് കൊടുത്താൽ തീരാവുന്നതേയുള്ളൂ ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധതകൾ ഒക്കെ.

കാമവെറിയും മര്യാദയില്ലായ്മയും മാത്രമല്ല ഈ പീഡുവിന്റെ തലയിൽ ഉള്ളത് മലീമസവുമായ പ്രാകൃതമായ അഴുകിയ മലമാണ്. ആമാശയത്തിലും അന്നകുല്യയിലും തലച്ചോറിലും കരളിലും എന്തിന് ഹൃദയത്തിൽ വരെ ഈ അഴുക്കആയ മലമാലിന്യങ്ങളാണ് ഉള്ളത്. കക്കൂസിന്റെ സ്ലാബ് പൊട്ടിയത് പോലെ ദുർഗന്ധവും അറപ്പും നിങ്ങളുടെ വായിൽ നിന്ന് ഒഴുകുന്ന കൊഴുത്ത വാക്കുകൾ കാണുമ്പോൾ തോന്നുന്നത് അതുകൊണ്ടാണ്.

അതുകൊണ്ട് തന്നെയാണ് സ്ത്രീകളെ കാണുമ്പോൾ ലൈംഗികമായി ആക്രമിക്കുവാനും കിടന്നു കൊടുത്തിട്ടാണ് ജോലി സമ്പാദിച്ചത് കരുതാനും എന്ന് പരസ്യമായി എഴുതിവയ്ക്കാനും ഞാൻ ഒന്ന് വിരൽ നടിച്ചാൽ ഏതു സ്ത്രീയും എനിക്കൊപ്പം വന്നു കിടക്കുമെന്ന് കരുതാനും എല്ലാം സാധിക്കുന്നത്.

കഴിഞ്ഞവർഷത്തെ അക്കാദമി ഫെസ്റ്റിവലിന് പോയ സമയത്ത് ബിന്ദു അമ്മിണിയോടും ഷഹനാസ് നോടും എന്നെക്കുറിച്ച് വളരെ മോശമായ രീതിയിൽ നിങ്ങൾ സംസാരിച്ചതാണ്. ഞാൻ ആകട്ടെ ഇവൻ കയറിപ്പിടിച്ചില്ലല്ലോ എന്ന് ആശ്വസിക്കുകയാണ് ഉണ്ടായത്. ഓടി രക്ഷപ്പെടുകയാണ് ഉണ്ടായത്.ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞതുപോലെ യാതൊരു മര്യാദയും ഇല്ലാതെ നെഞ്ചത്ത് കയറി പിടിക്കുന്ന മനുഷ്യരോടെല്ലാം സംസാരിക്കാൻ തന്നെ ഭയമാണ്

ഇയാളുടെ അമ്മയെപ്പോലെ ഉള്ള പോലെയുള്ള തൊഴിലാണ് എനിക്ക് എന്ന് വിശ്വസിച്ചത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ പറഞ്ഞതിനകത്ത് സ്ത്രീവിരുദ്ധത ഉണ്ട് പക്ഷേ എന്നെക്കുറിച്ച് ദുരുപതിഷ്ഠിതമായ ആരോപണങ്ങളും വൃത്തികേടുകളും അങ്ങനെ പരസ്യമായി എഴുതിയതു എനിക്കിഷ്ടപ്പെട്ടിട്ടില്ല. നിങ്ങളുടെ അമ്മയ്ക്ക് ഇഷ്ടപ്പെടുമെങ്കിൽ അവരെക്കുറിച്ച് എഴുതിക്കോളൂ.

നേരിട്ട് എൻ്റെ കൈവാക്കിന് വരാതിരിക്കുന്നത് ആയിരിക്കും നിങ്ങൾ നല്ലത്.എൻറെ ഭർത്താവിൻറെ മുന്നിൽ ചെന്ന് പെടാൻ തീരെയും നിക്കണ്ട.അയാളെ അത്രയും മോശമായി പറഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സ്വന്തം തൃശ്ശൂരിലേക്ക് നീ ചെല്ലുന്നത് ഒന്നു സൂക്ഷിച്ചു മതി.

Writer Indu Menon says she is facing cyber attacks following her stand of boycotting the Kerala Sahitya Akademi's Literary Festival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

ഫ്രഷ്‌കട്ട് സമരത്തിലെ അക്രമത്തിനു പിന്നില്‍ ഗൂഢാലോചന, ഡിഐജിക്ക് മുതലാളിമാരുമായി ബന്ധം; ആരോപണവുമായി കര്‍ഷക കോണ്‍ഗ്രസ്

ചായയ്ക്കൊപ്പം സ്പൈസി ഭക്ഷണം വേണ്ട, തടി കേടാകും

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

SCROLL FOR NEXT