മുഖ്യമന്ത്രിയുടെ പൂക്കി എക്‌സ്പ്രഷന്‍, ശാരദക്കുട്ടി  FACEBOOK
Kerala

'അയ്യേ, മുഖ്യമന്ത്രിക്ക് ഇഷ്ടമാവുമോ മുഖത്തു നോക്കി ഇങ്ങനെ കാണിച്ചാല്‍'; പുതിയ 'പൂക്കി എക്‌സ്പ്രഷ'നില്‍ വിമര്‍ശിച്ച് ശാരദക്കുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്റെ പുതിയ 'പൂക്കി എക്‌സ്പ്രഷനെ' വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മുഖ്യമന്ത്രിയുടെ വൈറല്‍ ആയ ആദ്യ 'പൂക്കി എക്‌സ്പ്രഷ'നിലേക്കു നയിച്ച ചോദ്യം ഉന്നയിച്ച വ്‌ളോഗറെ കണ്ടപ്പോഴുള്ള പുതിയ മുഖഭാവമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പുതിയ മുഖ്യമന്ത്രി ആയതുകൊണ്ടാണ് അന്നത്തെ എക്‌സ്പ്രഷന്‍ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടതെന്നും അന്നു കയ്യടിച്ചവര്‍ പോലും ഇപ്പോള്‍ അയ്യേ എന്നു പറയുമെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി സലിം കുമാറിന്റെ സുഹൃത്തു മാത്രമായിരുന്നു, സലിം കുമാറല്ലെന്നും പോസ്റ്റില്‍ വിമര്‍ശനമുണ്ട്.

കുറിപ്പ്:

ഇത് Al creation ആണെങ്കില്‍ ഒന്നും പറയാനില്ല.

അല്ലെങ്കില്‍ മഹാമോശം. ഒരിക്കല്‍ ഒരു expression കാണിച്ചപ്പോള്‍ ആള്‍ക്കാര്‍ അത്ഭുതപ്പെട്ടത് പുതിയ CM ആയതുകൊണ്ടാണ്. ഒരു CM നെ അങ്ങനെയൊന്നും കണ്ടിട്ടില്ലാത്തതു കൊണ്ടുണ്ടായ 'ആദ്യരോമാഞ്ച കുഡ്മള'മായിരുന്നു അത്. അന്ന് cute എന്ന് കയ്യടിച്ചവര്‍ പോലും ഇന്ന് ഇത് കണ്ടാല്‍ അയ്യേ എന്നുള്ളിലെങ്കിലും പറഞ്ഞു പോകും.

CM ആയതു കൊണ്ട് കയ്യടിക്കേണ്ടവര്‍ ചിലരുണ്ടാകും.

CM അല്ലെങ്കില്‍ത്തന്നെയും ഇതൊരു മോശം പ്രവണതയാണ്. ഏതെങ്കിലും ഒരു വനിതാമന്ത്രി ആയിരിക്കേണ്ടിയിരുന്നു. പുകില്‍ ആയേനെ.

CM ന് ഇഷ്ടമാകുമോ മറ്റൊരാള്‍ അദ്ദേഹത്തെ നോക്കി ഇങ്ങനെ കാണിച്ചാല്‍ ?

വീണ്ടും പറയട്ടെ ഇതൊരു Al creation ആയിരുന്നെങ്കിലെന്നാശിക്കുന്നു

CM മികച്ച നടനായിരുന്ന സലിം കുമാറിന്റെ സൃഹൃത്ത് മാത്രമാണ്. സിനിമയിലെ സലിം കുമാറല്ല. ആകുകയുമരുത്. അങ്ങയോടുള്ള ജനങ്ങളുടെ സ്നേഹം നിലനിന്നു കാണാന്‍ തന്നെയാണാഗ്രഹം.

Writer Saradakkutty criticizes POOKIE expression of CM VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്ത് ജോലി നേടാം; കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തിക, ബിരുദം യോഗ്യത

മറയൂർ ശർക്കരയുടെ ഭാവി പ്രതിസന്ധിയിൽ; കരിമ്പ് പാടങ്ങൾ പകുതിയായി ചുരുങ്ങുന്നു

40 വര്‍ഷത്തിന് ശേഷം മെക്‌സിക്കന്‍ അപാരത!, 'ഡോര്‍' അടഞ്ഞ് ഇക്വഡോര്‍, പ്രീ ക്വാര്‍ട്ടറില്‍

'അത് നടക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ഒത്തുവരണം, കാത്തിരിക്കുകയാണ്'; 'കാളിയ'നെക്കുറിച്ച് പൃഥ്വിരാജ്