Vineetha Kuttenchery  Facebook
Kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ 'വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി' എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. 'നിനക്കായ്...' എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Writer and social media influencer Vineetha Kuttenchery (44) was found dead. She is a native of Erumapetty, Thrissur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT