എസ് ഹരീഷ്/ ചിത്രം; എസ് സനേഷ് 
Kerala

'എഴുത്തുകാര്‍ ബുദ്ധിജീവികളാണെന്ന് കരുതരുത്, എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല'; എസ് ഹരീഷ്

പരിസ്ഥിതി പ്രശ്‌നം മുതല്‍ കെ റെയില്‍ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാര്‍ അഭിപ്രായം പറയേണ്ടതില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഴുത്തുകാര്‍ ബുദ്ധിജീവികളാണെന്ന ചിന്ത തെറ്റാണെന്ന് നോവലിസ്റ്റ് എസ് ഹരീഷ്. എഴുത്തുകാര്‍ ശരാശരി ബുദ്ധിമാത്രമുള്ളവരാണ്. ഭൂമിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും എഴുത്തുകാര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിലാണ് ഹരീഷിന്റെ പ്രതികരണം. 

പരിസ്ഥിതി പ്രശ്‌നം മുതല്‍ കെ റെയില്‍ വരെയുള്ള എല്ലാ വിഷയങ്ങളിലും എഴുത്തുകാര്‍ അഭിപ്രായം പറയേണ്ടതില്ല. ഈ വിഷയങ്ങളില്‍ എഴുത്തുകാര്‍ക്ക് അറിവുണ്ടാകണമെന്നില്ല. എഴുത്തുകാര്‍ ബുദ്ധിജീവികളാണെന്ന എന്ന ചിന്ത തെറ്റാണ്. ശരാശരി ബുദ്ധിയുള്ളവര്‍ മാത്രമാണ് എഴുത്തുകാര്‍. യഥാര്‍ത്ഥ ബുദ്ധിജീവികള്‍ ശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരുമാണ്.- ഹരീഷ് പറഞ്ഞു. 

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും പ്രധാന്യം കൊടുക്കുന്ന സമൂഹമായതിനാലാകാം കേരളത്തില്‍ എഴുത്തുകാര്‍ക്ക് പ്രാധാന്യം ലഭിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോള്‍ എഴുത്തുകാരുടെ അഭിപ്രായത്തിന് ആരും വിലവെക്കുന്നില്ല. എഴുത്തുകാരുടെ നിലവാരം ഇടിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു. 

സാഹിത്യത്തില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് നോക്കേണ്ടതില്ലെന്നാണ് ഹരീഷ് പറയുന്നത്. ഒരു കഥാപാത്രം പറഞ്ഞതുവെച്ച് ഒരു സാഹിത്യ സൃഷ്ടിയുടെ രാഷ്ട്രീയം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ കറക്റ്റ്‌നസിന് പ്രാധാന്യമുണ്ട്. സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതില്‍ എഴുത്തുകാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ആ രീതിയില്‍ അത് നല്ലതാണ്. പക്ഷേ സ്ത്രീവിരുദ്ധരും ദളിത് വിരുദ്ധരും മുസ്ലീം വിരുദ്ധരും ഉള്‍പ്പെട്ടതാണ് നമ്മുടെ സമൂഹം. അങ്ങനെയൊരു കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായ സംഭാഷണങ്ങള്‍ കൂടി എഴുതേണ്ടതായി വരും. - ഹരീഷ് പറഞ്ഞു. 

ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിക്കുകയാണെന്നും ഹരീഷ്. ബാബറി മസ്ജിദ് സംഭവത്തിനു ശേഷമാണ് സമൂഹത്തില്‍ കൂടുതല്‍ വര്‍ഗീയതയുണ്ടായത്. ഹിന്ദു മതത്തിലാണ് ഇത് തുടങ്ങിയത്. പിന്നാട് മുസ്ലീം, ക്രിസ്ത്യന്‍ മതത്തിലേക്ക് പടര്‍ന്നു. പ്രായമായവരിലും മധ്യവയസ്‌കരിലുമാണ് കൂടുതല്‍ വര്‍ഗീയത കാണുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. പുതുതലമുറയുടെ ചിന്താഗതി മതേതരമാണെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും