പ്രതീകാത്മക ചിത്രം 
Kerala

'മുഖം കാണിക്കില്ല, നഗ്നത നേരിട്ട് കാണിക്കില്ല', സിനിമ ഇറങ്ങിയപ്പോള്‍ 'ചതി'; വെളിപ്പെടുത്തലുമായി യുവനടി

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവനടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവനടി. മുഖം കാണിക്കില്ല, നഗ്നത നേരിട്ട് കാണിക്കില്ലാ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയതോടെയാണ് അഭിനയിച്ചത്. സിനിമ ഒടിടിയില്‍ ഇറങ്ങിയപ്പോഴാണ് ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന് അറിയുന്നത്. രണ്ടുവയസുള്ള കുട്ടിയുമായി തെരുവില്‍ അലയേണ്ട അവസ്ഥയെന്നും യുവനടി മനോരമ ന്യൂസിനോട് പറഞ്ഞു. 

എറണാകുളം സ്വദേശിയായ ഒരാള്‍ സീരിയലില്‍ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇവരുടെ ഷൂട്ടിങ് സൈറ്റിലെത്തുന്നതെന്ന് യുവതി പറഞ്ഞു. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇതു സീരിയല്‍ അല്ലെന്നും വെബ്സീരീസിനു വേണ്ടിയാണെന്നും അറിയുന്നത്. ഇതിനകം അവര്‍ സിനിമയുടേതെന്ന പേരില്‍ ഒരു കരാറില്‍ ഒപ്പുവപ്പിച്ചിരുന്നു. എഴുതാനും വായിക്കാനും അറിയാത്തതിനാല്‍ എന്തിലാണ് ഒപ്പിട്ടു കൊടുത്തതെന്ന് മനസ്സിലായില്ല. തന്നെ കൊണ്ടുപോയ എറണാകുളം സ്വദേശി വായിച്ചെങ്കിലും കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ഒപ്പിട്ടു കൊടുത്തതെന്നും യുവതി പറഞ്ഞു.

മോശം സിനിമയിലാണ് അഭിനയിക്കേണ്ടത് എന്നു മനസ്സിലായതോടെ പറ്റില്ലെന്നു പറഞ്ഞു. ഇതോടെ ഭീഷണിപ്പെടുത്തി. തിരികെ പോകണമെങ്കില്‍ ഏഴര ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു പറഞ്ഞു. 
മുഖം കാണിക്കില്ല, നഗ്നത നേരിട്ട് കാണിക്കില്ലാ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയതോടെയാണ് അഭിനയിച്ചത്. സിനിമ പുറത്തിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്നു മനസ്സിലായത്. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നടി പറയുന്നു.

ഭീഷണിക്കു വഴങ്ങി അശ്ലീലചിത്രത്തില്‍ അഭിനയിച്ചതോടെ വീട്ടില്‍നിന്നും പുറത്തായി.അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുപോയതിനാല്‍ മറ്റ് വേഷങ്ങള്‍ ആരും നല്‍കുന്നില്ല. റെയില്‍വേ സ്‌റ്റേഷനില്‍ വരെ രാത്രി കഴിച്ചുകൂട്ടിയ സാഹചര്യമുണ്ട്.സിനിമ സ്റ്റോപ്പ് ചെയ്യിക്കണം എന്നതാണ് ആവശ്യം. മുഖ്യമന്ത്രിക്കു പരാതി കൊടുക്കണം. മുഖ്യമന്ത്രിക്കു പരാതി കൊടുക്കുന്നതിനു മുന്‍പു വിഡിയോ സ്റ്റോപ്പു ചെയ്യാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കണമെന്നാണ് വക്കീല്‍ പറഞ്ഞിരിക്കുന്നത്. വൈകാതെ ഹര്‍ജി നല്‍കുമെന്നും യുവതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT