എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ 
Kerala

പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടക്കാൻ ശ്രമം; എംഡിഎംഎയുമായി കാസർകോട് യുവതിയും യുവാവും അറസ്റ്റിൽ

മുഹമ്മദ് ഫൈസൽ , തസ്ലീം ഫർസാന എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

​കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം.

​എൻ.എച്ച് 66-ൽ ചെർക്കള നിർമ്മാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും പരിശോധന നടത്തുന്നതിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്. കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോവുകയായിരുന്ന കാർ പൊലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്നു കളയാൻ ശ്രമിച്ചു. തുടർന്ന് വാഹനം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിൽ പ്രതിയുടെ പാന്റിന്റെ പോക്കറ്റിൽ സിപ്പ്-ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

​ലഹരിമരുന്നിന് പുറമെ ഡിജിറ്റൽ വേയിംഗ് സ്കെയിൽ, സിപ്പ്-ലോക്ക് ബാഗുകൾ, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈൽ ഫോണുകൾ, കടത്താൻ ഉപയോഗിച്ച കാർ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് 22(ബി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Young man and woman arrested with MDMA in Kasaragod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണ് യുഡിഎഫിന്റെ 'പുതുയുഗം': പിണറായി

യെമന്റെ ചെങ്കടല്‍ തീരവും തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്ത് ഹൂതികള്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍

ശബരിമലയ്ക്ക് പുതിയ എഡിഎം; ദിലീപ് കെ കൈനിക്കാരയെ നിയമിച്ചു

ക്രിസ്റ്റഫര്‍ സണ്ണി ഇന്ത്യന്‍ ജൂനിയര്‍ റോളര്‍ സ്‌കേറ്റിങ് ഹോക്കി ടീമില്‍; കേരളത്തില്‍ നിന്നുള്ള ആദ്യ താരം

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി