പ്രതീകാത്മകചിത്രം  ഫയൽ
Kerala

യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ചു, തോള്‍ മുതല്‍ കാല്‍മുട്ടു വരെ പൊള്ളലേറ്റു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയുടെ ശരീരത്തില്‍ തിളച്ച പാല്‍ ഒഴിച്ച യുവാവ് അറസ്റ്റില്‍. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടില്‍ മഹേഷ് (26) ആണ് അറസ്റ്റിലായത്. യുവതിയെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറണ്ടോട് സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

കഴിഞ്ഞ മാസം 26ന് ആയിരുന്നു സംഭവം. പൊള്ളലേറ്റ് 2 ദിവസം ചികിത്സ നല്‍കിയിരുന്നില്ല. പൊള്ളല്‍ ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൈ തട്ടി പാല്‍ ദേഹത്തു വീണുവെന്നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പറഞ്ഞിരുന്നത്. മാതാവ് ആശുപത്രിയില്‍ എത്തിയതോടെ പെണ്‍കുട്ടി വിവരം പറഞ്ഞു. തുടര്‍ന്ന് മാതാവ് ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒപ്പം താമസിച്ചു തുടങ്ങിയ കാലം മുതല്‍ പ്രതി നിരന്തരം മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ തോള്‍ മുതല്‍ കാല്‍മുട്ടിന്റെ ഭാഗം വരെ പൊള്ളലേറ്റിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഐസിയുവില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് 25 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നത്. യുവാവിനെ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ പേരില്‍ ആര്യനാട് പൊലീസില്‍ ഒട്ടേറെ കേസുകളുണ്ട്. വിവാഹിതനായ യുവാവിനൊപ്പം രണ്ടുവര്‍ഷം മുന്‍പാണ് യുവതി താമസം തുടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Young man arrested after pouring boiling milk on young woman's body

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്‌ഐ - യുവമോര്‍ച്ച പ്രതിഷേധം; വാഹനം വളഞ്ഞ് കൂവി വിളിച്ച് പ്രതിഷേധക്കാര്‍

തിരിച്ചുവരവ് അവതാളത്തിലാക്കി വീണ്ടും പരിക്ക്; പന്തിന്റെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

'അഭിമാനത്തോടെ പറയും, ഞാന്‍ സംഘിയാണ്!'; പച്ചത്തെറിവിളിയും ഭീഷണിയും; മറുപടിയുമായി റോബിന്‍

​ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല, ചർമത്തിലെ ടാൻ കുറയ്ക്കും, ചില ​ഗ്രീൻടീ ഫേയ്സ്പാക്കുകൾ

രാജ്യത്തെ ഏറ്റവും വലിയ മേല്‍പ്പാലം, അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണം അവസാന ഘട്ടത്തില്‍; 12 കിലോമീറ്ററില്‍ 374 ഒറ്റത്തൂണുകള്‍

SCROLL FOR NEXT