ശബരിമല സ്വര്‍ണ കൊടിമര പുനഃപ്രതിഷ്ഠ: സ്വര്‍ണം സംഭാവന നല്‍കിയത് സുരേഷ് ഗോപി അഭ്യര്‍ഥിച്ചിട്ട്, മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി

ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്.
Mohanlal
Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്.

സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു.

തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Mohanlal
മലങ്കര സഭാ തര്‍ക്കം; നിര്‍ണായക ഇടപെടലുമായി കേന്ദ്രം; മോദി- മാര്‍ ഇഗ്നാത്തിയോസ് കൂടിക്കാഴ്ച ഇന്ന്

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് കൊടിമര പുനര്‍നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സംഭാവനയായി നല്‍കിയത്. ഇതിന് പുറമെ നിരവധി ഭക്തരും സംഭാവന നല്‍കിയിരുന്നു. സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് എന്നിവരില്‍ നിന്ന് വിജിലന്‍സ് സംഘം ഇത് സംബന്ധിച്ച് നേരത്തെ മൊഴിയെടുത്തിരുന്നു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ഭരണസമിതിയാണ് ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് നിര്‍മ്മിച്ചത്. കൊടിമര പുനര്‍നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.

Mohanlal
ഹൈഡ്രജന്‍ ബലൂണ്‍ തീ പടര്‍ന്ന് പൊട്ടി, മണപ്പുള്ളിക്കാവില്‍ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; വാഹനങ്ങള്‍ നശിപ്പിച്ചു- വിഡിയോ
Summary

Sabarimala golden flagpole re-installation:Vigilance records statements of Mohanlal and Dileep

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com