ധനുഷ് young man arrested 
Kerala

മുറിയിൽ ആർക്കും പ്രവേശനമില്ല; കഞ്ചാവ് ചെടിക്ക് മറ ഷൂ റാക്ക്, കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും

വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ പ്രത്യേക സംവിധാനങ്ങളോടെയാണ് യുവാവ് രഹസ്യമായി കഞ്ചാവ് കൃഷി ചെയ്തത്. മുറിക്കുള്ളിൽ പ്രത്യേക ഫാനും ലൈറ്റുമൊക്കെ ഘടിപ്പിച്ച് കാറ്റും വെളിച്ചവും സ‍ജ്ജമാക്കിയാണ് ചെടി പരിപാലിച്ചത്. 20 ദിവസം വളര്‍ച്ചയുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്.

ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യേണ്ട രീതികള്‍ സംബന്ധിച്ച് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മുറിക്കുള്ളിലേക്കു മറ്റാരെയും കയറാന്‍ അനുവദിച്ചിരുന്നില്ല. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്കുള്ള മറയുണ്ടാക്കിയത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടത്. അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തു നിന്ന് ആളുകള്‍ വരുന്നതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്. ഷാഡോ പൊലീസ് എസ്‌ഐ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ധനുഷിനെ അറസ്റ്റ് ചെയ്തത്.

young man arrested: The young man secretly cultivated cannabis inside a room at home using special equipment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി