പാലായിൽ സസ്പെൻസ് തുടരുന്നു; നിലപാട് പ്രഖ്യാപിക്കാൻ പുളിക്കക്കണ്ടം കുടുംബം

എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു
Biju, Diya, Binu Pulikkakandam
Biju, Diya, Binu Pulikkakandam
Updated on
1 min read

കോട്ടയം: പാലാ ന​ഗരസഭ ആരു ഭരിക്കുമെന്നതിൽ സസ്പെൻസ് തുടരുന്നു. പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അം​ഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതിൽ നിർണായകമാകുക. എൽഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.

Biju, Diya, Binu Pulikkakandam
അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

നഗരസഭയില്‍ ആർക്കൊപ്പം നിൽക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിട്ടുള്ളത്. നിര്‍ണായകമായ നിലപാട് പ്രഖ്യാപിക്കുന്നതിനായി ബിനു പുളിക്കക്കണ്ടം വൈകീട്ട് ഏഴരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് ന​ഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Biju, Diya, Binu Pulikkakandam
ക്ഷേത്രങ്ങളിൽ നടത്തേണ്ട കൊള്ളകളെപ്പറ്റിയാണോ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവിയിൽ മുഖ്യമന്ത്രി പറഞ്ഞത് : അടൂർ പ്രകാശ്

ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയാണ് നിലവില്‍ പാലാ നഗരസഭയിലുള്ളത്. പുളിക്കക്കണ്ടം കുടുംബം വിളിച്ച ജനസഭയില്‍ യുഡിഎഫിന്റെ ഭാഗമാകണമെന്ന് അഭിപ്രായം ഉയർന്നിരുന്നു.

Summary

Suspense continues over who will govern the Pala Municipal Council. Binu Pulikakandam has called a press conference this evening to announce a crucial stand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com