young Man arrested for molested 15-year-old girl he met on Instagram kannur  
Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍; എലിവിഷം കഴിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

വിവാഹം കഴിക്കാനാവില്ലെന്ന് ദേവാനന്ദന്‍ നിലപാട് എടുത്തതോടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15കാരിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് പുല്ലൂര്‍ കൊടവാളം ഹൗസില്‍ കെ ദേവാനന്ദന്‍ (20) ആണ് പിടിയിലായത്. കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.

കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നെന്ന് അറിയിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയായിരുന്നു കേസിന് കാരണമായ സംഭവം. കാഞ്ഞങ്ങാട് ടൗണിലെ ലോഡ്ജില്‍ രണ്ടുദിവസം ദേവാനന്ദന്‍ പെണ്‍കുട്ടിയുമായി താമസിച്ചിരുന്നു. കുട്ടുകാരിയുടെ വീലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ കുടുംബവും വിവരങ്ങള്‍ അറിഞ്ഞില്ല.

ഇരുവരും വീടുകളിലേക്ക് മടങ്ങി ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി വിവാഹക്കാര്യം സംസാരിച്ചതിന് പിന്നാലെയാണ് പ്രശ്‌നം വഷളായത്. വിവാഹം കഴിക്കാനാവില്ലെന്ന് ദേവാനന്ദന്‍ നിലപാട് എടുത്തതോടെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരനിലയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

kannur : A young man arrested case molest 15-year-old girl he met on Instagram and promised to marry her. K Devanandan (20) was arrested at Kodavalam House, Pullur, Kasaragod.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT